ഐ.ടി ട്രെയിനിങ്ങില്‍ വ്യത്യസ്തത പുലര്‍ത്തി
KTS -ഇന്‍ഫോടെക്
ട്രെയിനിങ്ങില്‍ വ്യത്യസ്ത ശൈലിയുമായി KTS ഇന്‍ഫോടെക് ഐ.ടി രംഗത്ത് തനതു മുദ്ര പതിപ്പിക്കുന്നു. മാസങ്ങളോളം ട്രെയിനിംഗ് നടത്തി വിദ്യാര്‍ത്ഥികളും തൊഴിലന്വേഷകരും തൊഴില്‍ പ്രാവീണ്യം നേടാതെ ഒരു സര്‍ട്ടിഫിക്കറ്റുമായി പുറത്തിറങ്ങുന്ന കാഴ്ചയാണ് നാം പതിവായി കാണുന്നത്. തൊഴിലന്വേഷകര്‍ക്ക് സമയനഷ്ടവും ധനനഷ്ടവും;തൊഴിലുടമയ്ക്ക് വീണ്ടും ട്രെയിനിങ്ങിനായി വന്‍തുക ചെലവഴിക്കേണ്ടിയും വരുന്നു. ഇവിടെയാണ് KTS-ലെ ട്രെയിനിങ്ങിന്‍റെ പ്രസക്തി.ചുരുങ്ങിയ സമയം കൊണ്ട് മികച്ച ട്രെയിനിംഗ് നല്‍കി KTS ഐ.ടി രംഗത്തുള്ള തൊഴിലന്വേഷകരെ സഹായിക്കുന്നു.
ഐ.ടി വിദ്യര്‍ത്ഥികള്‍ക്കിടയില്‍ പേടി സ്വപ്നമായി കരുതുന്ന C++ല്‍ പ്രോഗ്രാം ചെയ്യാനായി വെറും രണ്ടാഴ്ചക്കുള്ളില്‍ ആത്മവിശ്വാസം പകരുന്നതാണ് KTS-ലെ ട്രെയിനിംഗ് ശൈലികള്‍. മറ്റു സ്ഥാപനങ്ങള്‍ വളരെ അടിസ്ഥാനപരമായ കാര്യങ്ങളില്‍ മാത്രം ട്രെയിനിംഗ് നല്‍കുമ്പോള്‍ KTS സാങ്കേതികമായി വളരെയധികം മുന്നിട്ട് നില്‍ക്കുന്ന പ്രോഗ്രാമ്മിംഗ് മേഖലകളില്‍ കൂടെ ട്രെയിനിംഗ് നല്‍കുന്നു. KTSല്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് C++ല്‍ പ്രാഗത്ഭ്യം ഉള്ളത് കൊണ്ട് ഐ.ടി മാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍ഡ് ആണ് കാണുന്നത്. C++ല്‍ പ്രോഗ്രാം ചെയ്യാന്‍ അറിയാവുന്നത് കൊണ്ട് മറ്റ് ഏതു പ്രോഗ്രാമിംഗ് ലാന്‍ഗ്വേജും അനായാസേന കൈകാര്യം ചെയ്യാന്‍ KTS-ല്‍ നിന്ന് ട്രെയിനിംഗ് പൂര്‍ത്തിയാക്കി ഇറങ്ങുന്നവര്‍ക്ക് സാധിക്കും.
KTS ട്രെയിനിംഗ് ഡിവിഷന്‍റെ അമരത്തു ഇരിക്കുന്നത് 14 വര്‍ഷം ഐ.ടി രംഗത്ത് അനുഭവസമ്പത്തുള്ള ശ്രീ: ടോം തോമസാണ്.ഫിസിക്സിലും കമ്പൂട്ടര്‍ സയന്‍സിലും ഉള്ള ബിരുദാനന്തര ബിരുദങ്ങള്‍ക്ക് പുറമേ അന്താരാഷ്ട്ര നിലവാരത്തിലുള്ള പല പ്രോജക്റ്റുകള്‍ക്കും ചുക്കാന്‍ പിടിച്ചിട്ടുള്ളയാളാണ് ശ്രീ ടോം തോമസ്.
ഒരു ഐ.ടി കമ്പനിയില്‍ പ്രോജക്റ്റ് യാഥാര്‍ഥ്യം ആവണമെങ്കില്‍ പല ടെക്നോളജികളും അറിഞ്ഞിരിക്കണം എന്ന വസ്തുത കണക്കിലെടുത്താണ് ട്രെയിനിംഗ് സിലബസ് അദ്ദേഹം തയ്യാറാക്കിയിരിക്കുന്നത്. ഉദാഹരണത്തിന് C++/C# , C++/VB.NET etc. മറ്റ് സ്ഥാപനങ്ങള്‍ ഈ സത്യം മനസ്സിലാക്കാതെ ഏതെങ്കിലും ഒരു ടെക്നോളജിയില്‍ മാത്രം ശ്രദ്ധ പതിപ്പിക്കുന്നു.ഒന്നിലധികം പ്രോഗ്രാമ്മിംഗ് ലാംഗ്വേജുകളില്‍ പ്രാവീണ്യം നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് ഐ.ടി കമ്പനികള്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നു
ഐ.ടി സര്‍വീസ് മേഖലയിലും തനതു മുദ്ര പതിപ്പിച്ച KTS ഇന്‍ഫോടെക്, സങ്കീര്‍ണമായ പല പ്രോജക്റ്റുകളും വിജയകരമായി പൂര്‍ത്തിയാക്കി ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള സ്ഥാപനമാണ്. oDesk പോലുള്ള അന്താരാഷ്ട്ര ഔട്ട്‌സോഴ്സിംഗ് സൈറ്റുകളില്‍ ഇന്ത്യയില്‍ നിന്ന് റേറ്റിങ്ങില്‍ ഏറെ മുന്നിലുള്ള സ്ഥാപനം കൂടിയാണ് KTS ഇന്‍ഫോടെക്. ഇതിനു പുറമെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വരെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഏകദേശം ഇരുപതോളം സോഫ്റ്റ്‌വേര്‍ പ്രൊഡക്റ്റുകളും KTS ഇന്‍ഫോടെക്കിന് സ്വന്തമായുണ്ട്.
മറ്റു കമ്പനികളില്‍ ക്യാമ്പസ് പ്ലേസ്മെന്‍റ് കിട്ടിയിരിക്കുന്നവര്‍ക്കും, ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും തങ്ങളുടെ ടെക്നിക്കല്‍ സ്കില്‍സ് മെച്ചപ്പെടുത്താനും കൂടുതല്‍ മികച്ച ജോലി നേടാനും (IT Product Companies) KTS-ന്‍റെ ട്രെയിനിംഗ് പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: KTS Website , Training page
No comments:
Post a Comment